വാഴ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തിയറ്ററില്‍ എത്തി ഒരു മാസത്തിന് ശേഷം ചിത്രം ഒടിടിയില്‍ എത്തുന്നത്.

വാഴ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു
വാഴ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമും തീയതിയും പ്രഖ്യാപിച്ചു

ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങള്‍ ഒന്നിച്ച് തിയറ്ററില്‍ തരംഗമായി മാറിയ ചിത്രമാണ് വാഴ. തിയറ്ററുകളിലെ വിജയകരമായ ഓട്ടത്തിന് ശേഷം ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്. സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തിയറ്ററില്‍ എത്തി ഒരു മാസത്തിന് ശേഷം ചിത്രം ഒടിടിയില്‍ എത്തുന്നത്.

ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് നേടിയത് 5 കോടി 40 ലക്ഷമാണ് ചിത്രം നേടിയത്.

Also Read: കലിപ്പൻ വേഷത്തിൽ സുരാജ്, ‘മുറ’ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. സെപ്റ്റംബര്‍ 23 ന് ചിത്രം എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Top