സംവിധായകൻ മാരി സെൽവരാജിന്റേതായി വന്ന ചിത്രമാണ് വാഴൈ. കലൈയരശൻ, നിഖില വിമൽ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. വൻ പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്. വാഴൈ ആകെ നേടിയിരിക്കുന്നത് 11 കോടിയിൽ അധികം ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
‘പരിയേറും പെരുമാൾ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഒരു തമിഴ് സംവിധായകനാണ് മാരി സെൽവരാജ്. പിന്നീട് ധനുഷ് നായകനായ ‘കർണ്ണനും’ സംവിധാനം ചെയ്‍ത മാരി സെൽവരാജിന്റേതായി പുറത്തിറങ്ങി ചിത്രം ഉദയനിധി സ്റ്റാലിന്റെ ‘മാമന്നനാണ്. തേനി ഈശ്വറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. കീർത്തി സുരേഷ് നായികയായ ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുക്കുന്നു. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. മാമന്നൻ വലിയ ഹിറ്റായി മാറിയിരുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണിത്.
എ ആർ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മാമന്നൻ എന്ന ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിൽ വടിവേലുവായിരുന്നു. അടുത്തിടെ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചത് റെഡ് ജിയാന്റ് മൂവീസാണ്. മാമന്നനു പിന്നാലെ വാഴൈയും ഹിറ്റ് ചിത്രമാകും എന്നാണ് പ്രതീക്ഷ
Also Read:ടീസർ പുറത്തുവിട്ട് ‘മുറ’
ധ്രുവ് വിക്രം നായകനാവുന്ന ഒരു ചിത്രം ബൈസണാണ് നിലവിൽ മാരി സെൽവരാജ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായകനായ ഒരു കബഡി താരമായാണ് ധ്രുവുണ്ടാകുക. അനുപമ പരമേശ്വരനാണ് നായികാ കഥാപാത്രമായി ചിത്രത്തിൽ എത്തുക. അഴകം പെരുമാൾ, ലാൽ ധ്രുവ് ചിത്രത്തിൽ എത്തുമ്പോൾ ഹരി കൃഷ്‍ണനു പുറമേ കഥാപാത്രമാകാൻ രജിഷ വിജയനും ഉണ്ടാകും. ഛായാഗ്രാഹണം ഏഴിൽ അരശ് കെയാണ്. സംഗീതം നിവാസ് കെ പ്രസന്നയാണ്. നിർമാണം സമീർ ആണ്.