CMDRF

കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കരുത്: തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി വി ഡി സതീശന്‍

തിരുവനന്തപുരം:’കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാര്‍ താല്‍പര്യമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നില്‍. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദൂരദര്‍ശന്‍ വഴി സിനിമ സംപ്രേക്ഷണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഭരണകക്ഷിയായ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നിശബ്ദ ശ്രമമാണ്. ദൂരദര്‍ശന്റെ തീരുമാനം കേരളത്തിലെ ജനങ്ങളെ നേരിട്ട് അപമാനിക്കുന്നതാണ്.

Top