തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനാവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയ സംഘങ്ങൾ കയറിയിറങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുമെന്ന് വിഡി സതീശൻ പറഞ്ഞു.
കേരളം ക്രിമിനലുകളുടെ പറുദീസയായെന്ന് വിഡി സതീശൻ വിമർശിച്ചു. അജിത് കുമാറിനെതിരെ അര ഡസനിലധികം കേസുകളുണ്ട്. എന്നിട്ടും അജിത് കുമാറിനെതിരെ നടപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർ എസ് എസ് ചുമതലയുള്ള എ ഡി ജി പിയിയെ ബറ്റാലിയന്റെ ചുമതലയിലേക്ക് മാറ്റിയെന്ന് വിഡി സതീശൻ പരിഹസിച്ചു. പൂരം കലക്കി പിണറായി വിജയൻ എന്ന് താൻ പറഞ്ഞത് ശരിയായില്ലേയെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കിയവനെ പൂരം കലക്കിയ വിഷയം അന്വേഷിക്കാൻ ഏൽപ്പിച്ച പ്രഹസനമണ് മുഖ്യമന്ത്രി കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിണറായി വിജയൻ ആർ എസ് എസിന്റെ പാതയിലാണെന്ന് വിഡി സതീശൻ പറഞ്ഞു. അൻവർ പറഞ്ഞത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളാണെന്നും മുഖ്യമന്ത്രി ഒന്നിനും മറുപടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ സംഘ പരിവാർ പ്രചരിപ്പിച്ച അതേ കാര്യം മുഖ്യമന്ത്രി ഏറ്റെടുത്ത് പി ആർ ഏജൻസിയെക്കൊണ്ട് ചെയ്യിപ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹരിയാനയിലെയും ജമ്മുകശ്മീരിലും ഇലക്ഷന്റെ നാലു ദിവസം മുമ്പാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. തെരഞ്ഞെടുപ്പിന് സംഘ പരിവാറിന് ഒരു താങ്ങായിക്കോട്ടെ എന്ന് വിചാരിച്ച് നൽകിയതാകാം അഭിമുഖമെന്ന് വിഡി സതീശൻ പറഞ്ഞു.