തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശന്‍ പറഞ്ഞു. ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ 35 ദിവസമായി മുഖ്യമന്ത്രി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മോദിയെ വിമര്‍ശിക്കാതിരിക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി അന്വേഷിക്കുന്നത്. 2022ല്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത എല്ലാ ദേശീയ നേതാക്കളും ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിച്ചു, എന്നിട്ടും പിണറായി വിജയന്‍ മാത്രം മോദിക്കെതിരെ ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടന്‍’ എന്നാണെന്ന് അദ്ദേഹം പരിഹസിച്ചു.
വലിയ കൊമ്പത്തെ ആളാണ്. എന്നാല്‍ മനസ്സു മുഴുവന്‍ പേടിയാണ്. ഭയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്ന് സതീശന്‍ വിമര്‍ശിച്ചു. മോദിയെ വിമര്‍ശിച്ചാല്‍ കേരളത്തില്‍ കേസെടുക്കുന്നു. ബിജെപി നടത്തുന്ന വര്‍ഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും നടത്തുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.