CMDRF

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം; മിഷൻ 2025 അവതരിപ്പിച്ച് വിഡി സതീശൻ

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം; മിഷൻ 2025 അവതരിപ്പിച്ച് വിഡി സതീശൻ
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം; മിഷൻ 2025 അവതരിപ്പിച്ച് വിഡി സതീശൻ

വയനാട്: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കുന്നതിനായി മിഷൻ 2025 അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വയനാട്ടിൽ കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രതിപക്ഷ നേതാവ് തന്റെ മിഷൻ 2025 അവതരിപ്പിച്ചത്. പ്രാദേശിക വിഷയങ്ങൾ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് മിഷൻ 2025 ലൂടെ കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാൻ പ്രാദേശിക വിഷയങ്ങൾ സജീവ ചർച്ചയാക്കണമെന്ന് ഇതിൽ നിര്‍ദ്ദേശിക്കുന്നു. 2019 – 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾക്ക് നിയമസഭ മണ്ഡല തലത്തിൽ നടത്താനായ പ്രകടനം  താരതമ്യം ചെയ്ത ക്യാമ്പിൽ ബിജെപിയുടെ പ്രകടനം ഗൗരവത്തോടെ കാണണമെന്നും അഭിപ്രായമുയര്‍ന്നു.

സുരേഷ് ഗോപിയുടെ വിജയത്തിന് സിനിമാതാരം എന്ന പ്രതിച്ഛായ സഹായിച്ചുവെന്നും അഭിപ്രായം ഉയര്‍ന്നു. ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം തൃശ്ശൂരിലെ വിജയത്തിന് കാരണമായെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി. സിപിഎം വിരുദ്ധ വോട്ടുകൾ മലബാറിൽ കോൺഗ്രസിന് കിട്ടിയപ്പോൾ തെക്കൻ കേരളത്തിൽ ബിജെപിയിലേക്കാണ് ആ വോട്ടുകൾ പോയതെന്നത് ഗൗരവതരമെന്നും ക്യാമ്പിൽ അഭിപ്രായം ഉയര്‍ന്നു.

Top