‘ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണം‘; അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്ന് അന്‍വറിനോട് വി ഡി സതീശന്‍ പറഞ്ഞു

‘ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണം‘; അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍
‘ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണം‘; അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്ന് അന്‍വറിനോട് വി ഡി സതീശന്‍ പറഞ്ഞു.

Read Also: ആഹാ, ഇതൊരു ഒന്നൊന്നര മിക്സിങ് ‘Gen Z’ മോഡ് പടം; പുതിയ ചിത്രം പ്രഖ്യാപിച്ച് ചിമ്പു

സിപിഐഎം സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളേയും ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും നിലപാടെടുക്കാന്‍ അന്‍വര്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ബിജെപി, സിപിഐഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വി ഡി സതീശന്റെ അഭ്യര്‍ത്ഥനയെന്നാണ് സൂചന. അന്‍വര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമായേക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നതായാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.

Top