പാലക്കാട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി ധിക്കാരം നിറഞ്ഞ കാര്യങ്ങള്‍ പറഞ്ഞിട്ടും ഒരു സിപിഐഎം നേതാവ് പോലും മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സുരേഷ് ഗോപിക്ക് ധിക്കാരമാണ്. സിനിമാ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവും. കേന്ദ്രമന്ത്രി പദത്തില്‍ ഇരുന്നുകൊണ്ട് പറയാവുന്ന വാക്കുകളല്ല ഇതെന്നും വി ഡി സതീശന് പറഞ്ഞു.
Also Read:കത്ത് വിവാദം; ഡിസിസി നേതാക്കളെ വിമർശിച്ച് കെ.സി.വേണുഗോപാൽ
പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. ഏതെങ്കിലും ഒരു സിപിഐഎം നേതാവിന് അതിനെ ചോദ്യം ചെയ്യാന്‍ ധൈര്യമുണ്ടോയെന്നും വി.ഡി. സതീശന് ചോദിച്ചു.