പാലക്കാട്: കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ ഹോട്ടലില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പൊലീസ് കൈവശം വെക്കേണ്ട സിസിടിവി ദൃശ്യങ്ങള്‍ സിപിഎം മാധ്യമങ്ങള്‍ക്ക് നല്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥരില്ലാതെയാണോ പൊലീസ് റെയ്ഡിന് വരികയെന്ന് വി ഡി സതീശന് പറഞ്ഞു.
രാഹുലിന്റെ വണ്ടിയില്‍ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഞങ്ങള്‍. സിപിഎമ്മിന്റെ അടിമക്കൂട്ടമായ പൊലീസ് ഉദ്യോഗസ്ഥര്‍ ചെവിയില്‍ നുള്ളിക്കോളു. താനിതെല്ലാം ആദ്യം കണ്ടുവെന്ന് പറയുന്ന സി പി എം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്നും സതീശന് ചോദിച്ചു.
Also Read: ആശുപത്രിയുടേതിനു പകരം സ്വന്തം ക്യുആര്‍ കോഡ് കാണിച്ച് 52.24 ലക്ഷം തട്ടിയ യുവതി പിടിയില്‍
കൊടകരയില്‍ കുടുങ്ങിയ ബി ജെ പി യെ ബാലന്‍സ് ചെയ്യിക്കാന്‍ സി പി എം തയ്യാറാക്കിയ തിരക്കഥയാണ് ഹോട്ടലില്‍ നടന്ന റെയ്ഡ്. ട്രോളിയില്‍ അല്ലാതെ തക്കാളിപ്പെട്ടിയിലാണോ സിപിഎം നേതാക്കള്‍ വസ്ത്രങ്ങള്‍ കൊണ്ടുവരുന്നത്? മാധ്യമ പ്രവര്‍ത്തകരും സി പി എം നേതാക്കളും താമസിക്കുന്ന ഹോട്ടലില്‍ പണം വിതരണത്തിന് എത്തിക്കുമോ? ബിജെപി-സിപിഎം പ്രവര്‍ത്തകരെയും കൈരളി ചാനലിനെയും എത്തിച്ചാണോ പൊലീസ് റെയ്ഡ് നടത്തേണ്ടതെന്നും സതീശന് ചോദിച്ചു.