കൊടകര കുഴല്‍പ്പണ കേസ്; തുടരന്വേഷണത്തില്‍ ഒരു കാര്യവുമില്ലെന്ന് വി ഡി സaതീശന്‍

ഇ ഡി ക്ക് കത്തയച്ചതിനുശേഷം എന്തുകൊണ്ട് മൂന്നുവര്‍ഷം മിണ്ടാതെ ഇരുന്നുവെന്ന് വിഡി സതീശന്‍ ചോദിച്ചു.

കൊടകര കുഴല്‍പ്പണ കേസ്; തുടരന്വേഷണത്തില്‍ ഒരു കാര്യവുമില്ലെന്ന് വി ഡി സaതീശന്‍
കൊടകര കുഴല്‍പ്പണ കേസ്; തുടരന്വേഷണത്തില്‍ ഒരു കാര്യവുമില്ലെന്ന് വി ഡി സaതീശന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം കണ്ണില്‍ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുടരന്വേഷണത്തില്‍ ഒരു കാര്യവുമില്ല. ഇത് രഹസ്യബന്ധത്തിന്റെ ഭാഗമാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. പോലീസ് അന്വേഷണം അവസാനിപ്പിച്ചതാണ്. ഇനിയെന്ത് തുടരാന്വേഷണമാണെന്നും അദ്ദേഹം ചോദിച്ചു.

ഇ ഡി ക്ക് കത്തയച്ചതിനുശേഷം എന്തുകൊണ്ട് മൂന്നുവര്‍ഷം മിണ്ടാതെ ഇരുന്നുവെന്ന് വിഡി സതീശന്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായാണ് കള്ളപ്പണം എത്തിച്ചത്. ഇതില്‍ കേരള പൊലീസ് കേസെടുത്തിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് വിഡി സതീശന്‍ വിമര്‍ശിച്ചു.

Read Also: സൗദിയിലെ വിദേശ കമ്പനികളുടെ എണ്ണം ഈ വർഷം 540 എത്തി

കെ സുരേന്ദ്രന് എങ്ങനെ രക്ഷപ്പെടാന്‍ പറ്റുമെന്ന് വിഡി സതീശന്‍ ചോദിച്ചു. ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി ആയ തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലാണ് കേസ് വീണ്ടും വിവാദമകാനിടയായിട്ടുള്ളത്. കൊടകര കുഴല്‍പണ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പൊലീസ് നല്‍കിയ കത്ത് പുറത്തു വന്നിട്ടുണ്ട്. 2021 ആഗസ്റ്റ് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ വി കെ രാജുവാണ് ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്തയച്ചത്.

Top