കാസർകോട്: മഞ്ചേശ്വരത്തെ കോഴക്കേസിലെ വിടുതൽ ഹർജിയിൽ ഒരു കൂട്ടർ തന്നെ വാദിയും പ്രതിയുമായായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പരിഹാസം. സിപിഎം – ബിജെപി ബാന്ധവത്തിൻ്റെ സംസ്ഥാനത്തുടനീളമുള്ള ഭാഗമാണ് കെ സുരേന്ദ്രനെതിരായ കേസിലെ വിധി. അതോടൊപ്പം കേസിൽ സർക്കാർ ആവിശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ച അദ്ദേഹം ഈ കേസ് തള്ളിയതിൽ സർക്കാരിനെ പഴിച്ചു. സംഘപരിവാർ – സി പി എം കൂട്ടുകെട്ട് ഇതിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ രാഷ്ട്രീയം കേരളത്തെക്കുറിച്ച് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നിലവിൽ മുഖ്യമന്ത്രിയിലൂടെ നടപ്പിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന കെടി ജലീലിൻ്റെ നിലപാട് സ്വാഗതാർഹമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.