‘മുനമ്പത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം’: വി ഡി സതീശന്‍

എന്തിനാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഈ ഭൂമിയുടെ കാര്യത്തില്‍ വാശിപിടിക്കുന്നതെന്നും മുസ്ലീം ലീഗിനും മുസ്ലീം സംഘടനകള്‍ക്കും ഒന്നും ഇല്ലാത്ത വാശി വഖഫ് ബോര്‍ഡിന് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

‘മുനമ്പത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം’: വി ഡി സതീശന്‍
‘മുനമ്പത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം’: വി ഡി സതീശന്‍

തിരുവനന്തപുരം: മുനമ്പത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സര്‍ക്കാര്‍ ബിജെപിക്ക് അവസരമൊരുക്കുന്നു. മുനമ്പം വിഷയത്തില്‍ കള്ളക്കളിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്തിനാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഈ ഭൂമിയുടെ കാര്യത്തില്‍ വാശിപിടിക്കുന്നതെന്നും മുസ്ലീം ലീഗിനും മുസ്ലീം സംഘടനകള്‍ക്കും ഒന്നും ഇല്ലാത്ത വാശി വഖഫ് ബോര്‍ഡിന് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശന്‍ ബിജെപിക്ക് സ്‌പെയ്‌സ് ഉണ്ടാക്കിക്കെടുക്കുകയാണെന്നും കുറ്റപ്പെടുത്തി. മുനമ്പത്ത് ബിജെപിയുടെ വര്‍ത്തമാനത്തിന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പിന്‍ബലം കൊടുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

Also Read:‘ഉപതെരഞ്ഞെടുപ്പ് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിൽ’: വി.ഡി.സതീശൻ

സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ വഖഫ് ബില്‍ പാസായാല്‍ ഒന്നും മുനമ്പത്തെ പ്രശ്‌നം തീരില്ലെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് വിഷയത്തില്‍ വില്ലന്‍ വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് ബോര്‍ഡ് അനാവശ്യ പ്രശ്‌നം ഉണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടക്കുന്നു. പഠിച്ചിട്ട് യോഗം വിളിക്കട്ടെ. സംസ്ഥാന വഖഫ് ബോര്‍ഡ് ഉണ്ടാക്കിയ നിയമപ്രശ്‌നമാണ് മുനമ്പത്തേതെന്നും വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും പിന്‍മാറണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Top