കണ്ണൂർ: പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനരോക്ഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകൾ കൊണ്ട് ഒരു മനുഷ്യ ജീവൻ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ? എന്നും സതീശൻ ചോദിച്ചു.
Also Read: എംജിയിൽ 130ൽ 104ഉം തൂത്ത് വാരി എസ്.എഫ്.ഐ, കാമ്പസുകൾ ഇപ്പോഴും ചുവപ്പ് കോട്ടകൾ
പി പി ദിവ്യയെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. കെ കെ രത്‌നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യയെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് നടപടി.