തിരുവനന്തപുരം: മുനമ്പത്ത് നിന്നും ആരെയും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വഖഫ് കൊടുത്ത ആധാരം വഖഫ് ആക്ടിന് വിരുദ്ധമാണ്. വഖഫ് ഭൂമിയിലേക്ക് കടന്നു കയറിയ ആളുകളെ ഒഴിപ്പിക്കാനാണ് നിയമം . മുനമ്പത്ത് കയ്യേറ്റക്കാരില്ല. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് നിയമം കൊണ്ട് ആർക്കും ഗുണം ഉണ്ടാവില്ല.നിയമപരമായി പ്രശ്നം പരിഹരിക്കാൻ മുനമ്പത്തെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
പണം വാങ്ങിയ ഭൂമി വഖഫിന്‍റെ ഭൂമി ആകില്ല. കേരളത്തിലെ മുസ്ലിം സംഘടനകൾ മുനമ്പത്തെ ജനങ്ങൾക്ക് എതിരാവില്ല. ഇത് മുസ്ലിം – ക്രൈസ്തവ വിഷയം അല്ല, ആരും നിങ്ങളുടെ ശത്രുക്കളല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.