കോട്ടയം: രാജ്യത്ത് പച്ചക്കറിയുടെ വില വര്‍ധിച്ചതോടെ നട്ടം തിരിഞ്ഞ് സാധാരണക്കാര്‍. മഴ കുറഞ്ഞതും ഉത്തരേന്ത്യയില്‍ ചൂട് വര്‍ധിച്ചതുമാണ് വിലവര്‍ധനയ്ക്കു കാരണമാകുന്നത്. തമിഴ്‌നാട്ടിലടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് കേരളത്തിലെ വില വര്‍ധനയ്ക്ക് കാരണമായെന്ന് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായിരുന്നതിനേക്കാള്‍ വിലവര്‍ധനവാണ് ഈ വര്‍ഷം പച്ചക്കറിക്ക് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
അതേസമയം, കടലില്‍ ട്രോളിങ്ങിനെ തുടര്‍ന്ന് മത്സ്യ വിലയും വര്‍ധിച്ചത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. പ്രത്യേകിച്ച് മലയാളിയുടെ ഇഷ്ട വിഭവമായ മത്തിക്ക് കിലോയ്ക്ക് 300 രൂപയോടടുത്താണ് മാര്‍ക്കറ്റുകളിലെ വില. ഓണത്തിന് മുന്‍പ് പച്ചക്കറി വിലയില്‍ കുറവ് സംഭവിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് മലയാളികളെ കാത്തിരിക്കുന്നത്. കൊച്ചിയടക്കമുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെ പച്ചക്കറിയുടെ വില പരിശോധിക്കാം.
കൊച്ചി
കാരറ്റ് – 80
തക്കാളി – 100
സവാള – 45
ബീന്‍സ് – 120
വെളുത്തുള്ളി – 300
മുരിങ്ങക്കാ – 200
ചെന്നൈ
കാരറ്റ് – 25
തക്കാളി 80
സവാള – 50
ബീന്‍സ് – 120
വെളുത്തുള്ളി – 290
മുരിങ്ങക്കാ – 160
ബെംഗളൂരു
കാരറ്റ് – 60
തക്കാളി – 75
സവാള – 40
ബീന്‍സ് – 140
വെളുത്തുള്ളി – 265
മുരിങ്ങക്കാ – 180
മുംബൈ
കാരറ്റ് – 60
തക്കാളി – 100
സവാള – 50
ബീന്‍സ് – 240
വെളുത്തുള്ളി – 400
മുരിങ്ങക്കാ – 400