അമിതവണ്ണമാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. ഉദാനീസമായ ജീവിതശെെലി തന്നെയാണ് ഭാരം കൂട്ടുന്നതിന് ഇടയാക്കുന്നത്. വണ്ണം കുറയ്ക്കുന്നതിന് പച്ചക്കറികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് താഴേ പറയുന്നത്.
ചീര
ചീരയും മറ്റ് ഇലക്കറികളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ചീര പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ വേവിച്ച കഴിക്കുക. ഇലക്കറികളിൽ കലോറി കുറവാണ്. കൂടാതെ, നാരുകളും പോഷകങ്ങളും കൂടുതലാണ്.
കൂൺ
രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനമെല്ലാം കൂൺ സഹായിക്കുന്നു. അവ പ്രോട്ടീനിൽ സമ്പുഷ്ടമാണ്, മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.
ബ്രൊക്കോളി
ബ്രൊക്കോളിയിൽ നാരുകളും ആരോഗ്യം വർദ്ധിപ്പിക്കുന്ന ധാതുക്കളും വിറ്റാമിനുകളും കൂടാതെ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
പച്ചമുളക്
മുളക് കഴിക്കുന്നതിലൂടെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അവയിൽ ‘ക്യാപ്‌സൈസിൻ’ അടങ്ങിയിട്ടുണ്ട്. ഇതും മൊറ്റബോളിസം കൂട്ടുന്നതിന് ഫലപ്രദമാണ്.
മത്തങ്ങ
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള മത്തങ്ങ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. സാലഡുകളിലോ സ്മൂത്തികളിലും മത്തങ്ങ ഉൾപ്പെടാവുന്നതാണ്.
ക്യാരറ്റ്
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച കലോറി കുറഞ്ഞ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പുഷ്ടമാണ് കാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്.
ക്യാബേജ്
ക്യാബേജ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം അതിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്. ഒരു കപ്പ് വേവിച്ച ക്യാബേജിൽ 34 കലോറി അടങ്ങിയിട്ടുണ്ട്. അതിൽ കൊഴുപ്പ് അടങ്ങിയിട്ടില്ല. ക്യാബേജിൽ അടങ്ങിയിരിക്കുന്ന നാരുകൾ കലോറി ഉപഭോഗം കുറയ്ക്കും.
Also Read: പിയറിന്റെ ആരോഗ്യഗുണങ്ങളറിയാം