CMDRF

വാഹന വില്‍പ്പന നടപടികള്‍ ‘അബ്ശിർ’ വഴി പൂർത്തിയാക്കാം

വാങ്ങുന്നയാളുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ പ്ലാറ്റ്‌ഫോം, വാഹനത്തിന്റെ വില ഓട്ടോമാറ്റിക് രീതിയില്‍ കൈമാറുകയും ചെയ്യും.

വാഹന വില്‍പ്പന നടപടികള്‍ ‘അബ്ശിർ’ വഴി പൂർത്തിയാക്കാം
വാഹന വില്‍പ്പന നടപടികള്‍ ‘അബ്ശിർ’ വഴി പൂർത്തിയാക്കാം

റിയാദ്: വ്യക്തികള്‍ തമ്മിലെ വാഹന വില്‍പന ഇടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇനി സൗദി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ സർവിസ് ആപ്പായ ‘അബ്ശിര്‍’ വഴിയും പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുന്ന പുതിയ സേവനം ആരംഭിച്ച് ട്രാഫിക് ഡയറക്ടറേറ്റ് .

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന സേവനം നേരത്തെ ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരുന്നു. എന്നാലിപ്പോൾ ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അബ്ശിര്‍ ആപ്പിലും ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

Also Read: യുഎഇയിൽ സീസണൽ ഇന്‍ഫ്ലൂവന്‍സ ക്യാമ്പെയിൻ; ഈ മാസം ഒൻപതിന്

സ്വദേശികളെയും വിദേശികളെയും ആപ്പ് സഹായിക്കും

ABSHER APP- SYMBOLIC IMAGE

വാഹനം കണ്ടും, പരിശോധിച്ചും വാങ്ങുന്നയാളും വില്‍ക്കുന്നയാളും പരസ്പര ധാരണയിലെത്തിയും വാഹന വില്‍പന നടപടി ക്രമങ്ങള്‍ ഓണ്‍ലൈന്‍ തന്നെ ആയി പൂര്‍ത്തിയാക്കാന്‍ സ്വദേശികളെയും വിദേശികളെയും പുതിയ സേവനം സഹായിക്കും. ഇതിന് വേണ്ടി ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങളെ നേരിട്ട് സമീപിക്കേണ്ടതില്ല.

Also Read: രാജാഭിഷേകത്തിൻറെ രജതജൂബിലി ആഘോഷം; 457 തടവുകാർക്ക് മാപ്പ്

വാങ്ങുന്നയാളില്‍ നിന്ന് വാഹനത്തിന്റെ വില കൈമാറാന്‍ ഒരു അക്കൗണ്ട് ലഭ്യമാക്കി അബ്ശിര്‍ പ്ലാറ്റ്‌ഫോം വില്‍പനക്കാരനും വാങ്ങുന്നയാള്‍ക്കും ഒരു ഗ്യാരന്ററായി പ്രവര്‍ത്തിക്കുകയും, വാഹനം പരിശോധിക്കാന്‍ വില്‍പനക്കാരനും വാങ്ങുന്നയാള്‍ക്കും ഒരു നിശ്ചിത സമയപരിധി നല്‍കുകയും ചെയ്യുന്നു. ഇരുവരുടെയും അനുമതി പ്രകാരം വാങ്ങുന്നയാളുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ പ്ലാറ്റ്‌ഫോം, വാഹനത്തിന്റെ വില ഓട്ടോമാറ്റിക് രീതിയില്‍ കൈമാറുകയും ചെയ്യും.

Top