തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്‍

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്‍
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്‍

എറണാകുളം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ല എന്നും, അതിന്റെ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പില്‍ കിട്ടിയതെന്നും. ഇന്നലെകളില്‍ ഇടതുപക്ഷത്തെ സഹായിച്ച ഈഴവര്‍ ഇപ്പോള്‍ മാറി ചിന്തിച്ചു. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീംങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കി. ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. ഈഴവര്‍ക്ക് നീതി കിട്ടുന്നില്ല. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എറണാകുളം കുന്നത്തുനാട്എ സ്എന്‍ഡിപി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top