കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. കോണ്‍ഗ്രസിനെ പറ്റി ഒന്നും പറയാനില്ലെന്നും ചത്ത കുതിരയെ പറ്റി എന്തിനാണ് പറയുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. അഞ്ച് പേരാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ നില്‍ക്കുന്നത്. തന്നെ ഒതുക്കാനും ജയിലിലാക്കാനും നടന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: നിലമ്പൂരില്‍ വന്നത് കൂടി പോയാല്‍ 30 പേര്‍: അന്‍വറിന്റെ പരിപാടിയെ പരിഹസിച്ച് എംവി ഗോവിന്ദന്‍
അടുത്ത തവണ എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്ന് പൂര്‍ണമായും വിശ്വസിക്കുന്ന ഒരാളാണ് താനെന്നും, പാലക്കാട് ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.