‘വി ഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു’; വെള്ളാപ്പള്ളി നടേശന്‍

കോണ്‍ഗ്രസില്‍ അഭിപ്രായ വ്യക്തതയില്ല. സുധാകരന്‍ പറയുന്നതിന്റെ എതിര് മാത്രമാണ് സതീശന്‍ പറയുക. സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.

‘വി ഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു’; വെള്ളാപ്പള്ളി നടേശന്‍
‘വി ഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു’; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കോണ്‍ഗ്രസിനോട് സഹകരിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി ഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. വി ഡി സതീശന്റെ സമീപനമാണ് കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് കാരണം. തൃശൂരില്‍ കോണ്‍ഗ്രസ് വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചതെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് കാരണം എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തും. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര. എല്‍ഡിഎഫിന്റെ ഭരണമികവ് കൊണ്ടായിരിക്കില്ല അവര്‍ വീണ്ടും അധികാരത്തിലെത്തുക. കോണ്‍ഗ്രസിലെ അനൈക്യം എല്‍ഡിഎഫിന് ഗുണം ചെയ്യും. കോണ്‍ഗ്രസിനോട് വിരോധമില്ല. എന്നാല്‍, ചില നേതാക്കള്‍ വ്യക്തി വിദ്വേഷം തീര്‍ക്കുകയാണ്. കോണ്‍ഗ്രസില്‍ അഭിപ്രായ വ്യക്തതയില്ല. സുധാകരന്‍ പറയുന്നതിന്റെ എതിര് മാത്രമാണ് സതീശന്‍ പറയുക. സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. സതീശന്‍ ശൈലി കോണ്‍ഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Also Read:  കലിതുള്ളിയ റഷ്യയ്ക്കു മുന്നിൽ വിരണ്ടത് അമേരിക്ക, ആണവായുധങ്ങൾ പുറത്തെടുത്തത് ഞെട്ടിച്ചു

കോണ്‍ഗ്രസ് തന്നെ അകത്തിടാന്‍ ശ്രമിച്ചതാണ്. കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു.ആലുവയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കാണാന്‍ അനുമതി നല്‍കാത്ത കാര്യത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. അനുമതി ചോദിച്ചില്ലെന്ന ഹസന്‍ പറഞ്ഞത് രാഷ്ട്രീയ അടവ് നയമാണ്. തന്റെ സൗകര്യം കൂടി നോക്കി വന്നാല്‍ കാണാം. മുന്‍കൂട്ടി പറഞ്ഞിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രാഹുലിനും രമ്യക്കും വരാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Top