ന്യൂയോർക്ക്: മനുഷ്യക്കടത്ത്, മയക്കുമരുന്ന് ഇടപാട് എന്നിവയിൽ ഏർപ്പെടുന്നതിന് പേരുകേട്ട വെനിസ്വേലൻ ക്രിമിനൽ സംഘടനയായ ട്രെൻ ഡി അരാഗ്വ ന്യൂയോർക്ക് നഗരത്തിലേക്ക് നുഴഞ്ഞുകയറിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ കുത്തൊഴുക്കിന്റെ മറവിലാണ് സംഘത്തിൻ്റെ സ്വാധീനമുള്ള കുതിപ്പ്.
ട്രെൻ ഡി അരാഗ്വ വളരെക്കാലമായി രംഗത്തുണ്ടായിരുന്നില്ല. എന്നാൽ കുടിയേറ്റത്തിന്റെ മറവിലാണ് സംഘത്തിന്റെ കൈയേറ്റം രൂക്ഷമായിരിക്കുന്നത്. സംഘത്തിന് അനധികൃത തോക്ക് വിൽപ്പനയിൽ പങ്കുള്ളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ഏറ്റവും രൂക്ഷമായി ബാധിച്ച സമീപപ്രദേശങ്ങളിൽ സംഘം വേശ്യാവൃത്തി കേന്ദ്രങ്ങൾ നടത്തുന്നു.
സംഘത്തിന്റെ പേരിൽ മാരകമായ പിങ്ക് കൊക്കെയ്ൻ വിൽപനയും കൂടാതെ നഗരത്തിലുടനീളം മോഷണം നടത്തുന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രെൻ ഡി അരാഗ്വയുടെ സ്‌ഫോടനാത്മകമായ കടന്നുകയറ്റം സാധാരണ ന്യൂയോർക്ക് നിവാസികളെ മാത്രമല്ല, നഗരത്തിലെ പൊലീസ് സേനയെയും ഭീതിപ്പെടുത്തുന്നതാണ്.