CMDRF

സ്പെയിനിൽ രാഷ്ട്രീയാഭയം തേടി വെനിസ്വേലൻ പ്രതിപക്ഷ നേതാവ്

ഗോൺസാലസിനെതിരെ ഗൂഢാലോചനക്കും വ്യാജരേഖകൾ ചമച്ചതിനും അടക്കം ഗുരുതരമായ കുറ്റങ്ങൾ ചുമത്തി.

സ്പെയിനിൽ രാഷ്ട്രീയാഭയം തേടി വെനിസ്വേലൻ പ്രതിപക്ഷ നേതാവ്
സ്പെയിനിൽ രാഷ്ട്രീയാഭയം തേടി വെനിസ്വേലൻ പ്രതിപക്ഷ നേതാവ്

കാരക്കാസ്: വെനിസ്വേലൻ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസ് രാജ്യം വിട്ടു. ജൂലൈയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പ്രതിപക്ഷം തർക്കിച്ചതിനെത്തുടർന്ന് വെനിസ്വേലൻ സർക്കാർ ഗോൺസാലസി​നെതിരെ അറസ്റ്റിന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഭരണപക്ഷ പാർട്ടിയായ നാഷനൽ ഇലക്ടറൽ കൗൺസിൽ നിക്കോളാസ് മദുറോയെ വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്. രാജ്യം വിട്ട അദ്ദേഹം സ്പെയിനിൽ രാഷ്ട്രീയാഭയം തേടി. ജൂലൈ 30 മുതൽ ഒളിവിലായിരുന്നു ഗോൺസാലസ്.

പ്രധാന പ്രതിപക്ഷ സഖ്യം സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നതുവരെ ഗോൺസാലസിന് മതിയായ സ്ഥാനം ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ മത്സരിക്കുന്നതിൽനിന്ന് വിലക്കിയതിനെ തുടർന്ന് അവസാന നിമിഷമാണ് ഗോൺസാലസിന് അവസരം ലഭിച്ചത്.

Also Read: വിസ ഫീസ് വർധിപ്പിച്ച് മലേഷ്യ; 150 ശതമാനമാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്

52% വോട്ടുകൾ നേടിയ മദൂറോയെ വിജയിയായി പ്രഖ്യാപിച്ച സി.എൻ.ഇയുടെ പ്രഖ്യാപനത്തെ വിമർശിച്ച് ഗോൺസാലസ് പ്രത്യക്ഷപ്പെട്ടു. ഗോൺസാലസിനെതിരെ ഗൂഢാലോചനക്കും വ്യാജരേഖകൾ ചമച്ചതിനും അടക്കം ഗുരുതരമായ കുറ്റങ്ങൾ ചുമത്തി.

Also Read: പട്ടിണിയിൽ വലഞ്ഞ് സൗത്താഫ്രിക്കന്‍ രാജ്യങ്ങൾ: സഹായമെത്തിച്ച് ഇന്ത്യ

ഗോൺസാലസ് സ്വന്തം ഇഷ്ട​പ്രകാരമാണ് രാജ്യം വിട്ടതെന്നും സ്പാനിഷ് എയർഫോഴ്‌സ് വിമാനത്തിലാണ് കടന്നതെന്നും സ്‌പെയിനി​ന്‍റെ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. എല്ലാ വെനസ്വേലക്കാരുടെയും രാഷ്ട്രീയ അവകാശങ്ങൾക്ക് സ്പെയിൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം വിട്ട് സ്പെയിനിലേക്ക് പോയതായി ഗോൺസാലസി​ന്‍റെ അഭിഭാഷകൻ പ്രസ്താവിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

Top