CMDRF

വെന്തുരുകി കേരളം; സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു

വെന്തുരുകി കേരളം; സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു
വെന്തുരുകി കേരളം; സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു

ചൂട് കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്.

പാലക്കാട് ഇന്നലെ ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ 4.4 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ രേഖപ്പെടുത്തി. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 3 മുതല്‍ 3.5 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലായിരുന്നു.
പാലക്കാട് ഉയര്‍ന്ന താപനില 41°C വരെയും, തൃശൂരില്‍ 40°C വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 39°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 മുതല്‍ 5°C വരെ ചൂട് കൂടാനാണ് സാധ്യത.

അതേസമയം, സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴ തുടരാനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള 12 ജില്ലകളിലാണ് മഴ സാധ്യത. മലയോര മേഖലകളില്‍ കൂടുതല്‍ വേനല്‍ മഴ ലഭിച്ചേക്കും. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Top