CMDRF

വിവി പാറ്റ് കേസില്‍ വിധി ഇന്ന്; രണ്ട് വിധികള്‍ പ്രസ്താവിക്കും

വിവി പാറ്റ് കേസില്‍ വിധി ഇന്ന്; രണ്ട് വിധികള്‍ പ്രസ്താവിക്കും
വിവി പാറ്റ് കേസില്‍ വിധി ഇന്ന്; രണ്ട് വിധികള്‍ പ്രസ്താവിക്കും

ഡല്‍ഹി: വിവി പാറ്റ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. വിവി പാറ്റ് പൂര്‍ണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി. രണ്ട് വിധികളാണ് ഉള്ളത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയും, ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും രണ്ട് വിധികള്‍ പ്രസ്താവിക്കും. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാളെ വിധി പറയുന്നത്. രാവിലെ 10.30ന് സുപ്രധാന വിധിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രോണിക് വോട്ടിംഗ് മെഷനുകളില്‍ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞിരുന്നു. ഭരണഘടന സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള തിരഞ്ഞെടുപ്പിനെ കോടതിക്ക് നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top