CMDRF

വിജയിക്കാനായതില്‍ ഏറെ സന്തോഷം; ഇതാണ് ട്വന്റി 20 ക്രിക്കറ്റ്: പാറ്റ് കമ്മിന്‍സ്

വിജയിക്കാനായതില്‍ ഏറെ സന്തോഷം; ഇതാണ് ട്വന്റി 20 ക്രിക്കറ്റ്: പാറ്റ് കമ്മിന്‍സ്
വിജയിക്കാനായതില്‍ ഏറെ സന്തോഷം; ഇതാണ് ട്വന്റി 20 ക്രിക്കറ്റ്: പാറ്റ് കമ്മിന്‍സ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ ഒറ്റ റണ്ണിനാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. പിന്നാലെ ആവേശജയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്.

രാജസ്ഥാന്‍ 200 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുമെന്ന് കരുതിയിരുന്നു. നിതീഷ് കുമാര്‍ നന്നായി കളിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ കഴിയാവുന്ന താരമാണ് നിതീഷ്. ഒരു മികച്ച താരം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള താരത്തിന്റെ പ്രകടനം നിര്‍ണായകമായെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

മികച്ചൊരു മത്സരത്തിനാണ് അവസാനമായത്. വിജയിക്കാനായതില്‍ ഏറെ സന്തോഷം. ഇത് ട്വന്റി 20 ക്രിക്കറ്റാണ്. ഇവിടെ എന്ത് വേണമെങ്കിലും സംഭവിക്കാം. ഭുവനേശ്വര്‍ കുമാര്‍ അവസാന പന്ത് വളരെ നന്നായി എറിഞ്ഞു. മധ്യഓവറുകളില്‍ വിക്കറ്റെടുക്കാനാണ് സണ്‍റൈസേഴ്‌സ് ശ്രമിച്ചത്. എന്നാല്‍ ഭാഗ്യവശാല്‍ അവസാന ഓവറുകളില്‍ ഞങ്ങള്‍ക്ക് വിക്കറ്റ് ലഭിച്ചുവെന്നും കമ്മിന്‍സ് പ്രതികരിച്ചു.

Top