ഗുവാഹതി: മുതിർന്ന അസമീസ് നടൻ കുലദ കുമാർ ഭട്ടാചാര്യ അന്തരിച്ചു. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം ഏതാനും ദിവസം മുമ്പ് ഗുവാഹതിയിലെ ദിസ്പൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. അപ്പോഴാണ് മരണം.ഹട്ടിബൊന്തു എന്ന ഡോക്യുമെന്ററിയിലൂടെ മികച്ച നറേഷനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.
ALSO READ: :അദിര്ഷ്ടശാലി’ :ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ
നാടകവേദിയിലും സിനിമയിലും ഡോക്യുമെന്ററി നിർമാണത്തിലും മികച്ച സംഭാവന നൽകിയ അദ്ദേഹം വാർധക്യ കാലത്തും കലാരംഗത്ത് സജീവമായിരുന്നു. മൃതദേഹം അദ്ദേഹത്തിൻറെ മരിക്കുന്നതിന് മുമ്പുള്ള നിർദ്ദേശമനുസരിച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് കൈമാറുമെന്ന് കുടുംബം അറിയിച്ചു.