രജനികാന്ത് നായകനാകുന്ന ‘വേട്ടയ്യനിലെ’ പുതിയ ചിത്രം പങ്കുവെച്ച് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും ഇടയില്‍ നില്‍ക്കുന്ന ഫഹദ് ഫാസിലിന്റെ ചിത്രമാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ലൈക്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഇന്ത്യന്‍ സിനിമയുടെ രണ്ട് നെടും തൂണുകളായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, ഷഹെന്‍ഷാ അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം ബെര്‍ത്തെ ഡെ ബോയ് ഫഹദ് ഫാസില്‍, എന്നാണ് ലൈക്ക ചിത്രം പങ്കുവെച്ചുകൊണ്ടെഴുതിയിരിക്കുന്നത്. വേട്ടയ്യന്‍ സിനിമ സെറ്റിലെ ചിത്രമാണ് ഇത്. സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്ന ഫഹദിന്റെ ചിത്രങ്ങളും ഏതാനും നാളുകള്‍ക്ക് മുന്‍പ് ലൈക്കയുടെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബറില്‍ റിലീസാകുന്ന വേട്ടയ്യന്‍ ഒരു യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റര്‍ടെയ്‌നാറായിരിക്കും എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മാത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് സിനിമയില്‍ അഭിനയിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍ ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്.