പ്രീപെയ്ഡ് റീചാര്‍ജുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് 5 ജിബി ബോണസ് ഡാറ്റ വാഗ്ദാനം ചെയ്ത് വിഐ

പ്രീപെയ്ഡ് റീചാര്‍ജുകള്‍ക്കൊപ്പം  ഉപഭോക്താക്കള്‍ക്ക് 5 ജിബി ബോണസ് ഡാറ്റ വാഗ്ദാനം ചെയ്ത് വിഐ
പ്രീപെയ്ഡ് റീചാര്‍ജുകള്‍ക്കൊപ്പം  ഉപഭോക്താക്കള്‍ക്ക് 5 ജിബി ബോണസ് ഡാറ്റ വാഗ്ദാനം ചെയ്ത് വിഐ

ഓഫര്‍ 859 രൂപ, 579 രൂപ, 349 രൂപ പ്ലാനുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്, പ്ലാനുകളെല്ലാം 15 ജിബി പ്രതിദിന ഡാറ്റ ഓപ്ഷനുകളാണ്. എന്നിരുന്നാലും, വ്യത്യസ്ത സേവന സാധുതയോടെ ആണ് ഈ പ്ലാനുകള്‍ വരുന്നത്. 859 രൂപ പ്ലാന്‍ 84 ദിവസത്തെ സേവന വാലിഡിറ്റിയോടെയും 579 രൂപ പ്ലാന്‍ 56 ദിവസത്തെ സേവന വാലിഡിറ്റിയോടെയും 349 രൂപ പ്ലാന്‍ 28 ദിവസത്തെ സേവന വാലിഡിറ്റിയോടെയുമാണ് വരുന്നത്. വിഐ പ്രീപെയ്ഡ് പ്ലാനുകള്‍ 3 ദിവസത്തെ അധിക ഡാറ്റയുമായി വരുന്നു. വിഐയുടെ 349 രൂപയുടെ പ്ലാനില്‍ 28 ദിവസത്തെ സേവന വാലിഡിറ്റി ഉണ്ട്. ഈ പ്ലാന്‍ പ്രതിദിനം 15 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, 100 എസ്എംഎസ് എന്നിവ. വാഗ്ദാനം ചെയ്യുന്നുണ്ട്.

വീക്കെന്‍ഡ് ഡാറ്റ റോള്‍ഓവര്‍, ഡാറ്റ ഡിലൈറ്റ്‌സ്, ബിംങ് ഓള്‍ നൈറ്റ്, എന്നീ പറയുന്ന പ്ലാനുകള്‍ വിഐ ഹീറോ ഉള്‍പ്പെടുന്ന അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങള്‍ നേടുന്നതിന് ഉള്ള അടിസ്ഥാന പ്ലാന്‍ ആണ്. വോഡഫോണ്‍ ഐഡിയയുടെ 579 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ 56 ദിവസത്തെ സേവന വാലിഡിറ്റിയോടെ ആണ് വരുന്നത്. 579 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്. പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയും ലഭിക്കും. ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്കായി വിഐ ഹീറോ അണ്‍ലിമിറ്റഡ് ആനുകുല്യങ്ങളും നല്‍കുന്നു. അവസാനമായി, 859 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ആണ് ഉള്ളത്. ഈ പ്ലാനിലൂടെ. ഉപയോക്താക്കള്‍ക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും 84 ദിവസത്തേക്ക് 100 എസ് എംഎസും ലഭിക്കും. ഇതിനൊപ്പം വിഐ ഹീറോ അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളും ഉണ്ട്.

ഈ മൂന്ന് പ്ലാനുകളിലും ഉപയോക്താക്കള്‍ക്ക് വോഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ നിന്ന് 3 ദിവസത്തേക്ക് 5 ജിബി ബോണസ് ഡാറ്റ ലഭിക്കാന്‍ അര്‍ഹതയുണ്ട്. അതിന്റെ പ്ലാനുകളില്‍ 5ജി ആനുകൂല്യം ഇല്ലെങ്കിലും ഇപ്പോള്‍ വിഐ ഹീറോ അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളും അധിക ഡാറ്റ ഓഫറും ഉപയോഗിച്ച് വിഐ പോരായ്മ നികത്താന്‍ ശ്രമിക്കുകയാണ്. എന്നിരുന്നാലും, മെച്ചപ്പെട്ട നെറ്റ് വര്‍ക്ക് അനുഭവം ഇല്ലാതെ, ടെല്‍കോയ്ക്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ കഴിയില്ല. അതാണ് ഇത്തരത്തിലുള്ള ശ്രമിങ്ങള്‍ക്ക് കാരണം. വിഐ ഇതിനകം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നെറ്റ്വര്‍ക്കുകള്‍ നവീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കള്‍ക്കായി ഇന്‍ഡോര്‍ നെറ്റ്വര്‍ക്ക് കവറേജ് മെച്ചപ്പെടുത്തുന്നതിനായി ഒന്നിലധികം സര്‍ക്കിളുകളില്‍ 900 MHz ബാന്‍ഡ് വിന്യസിക്കുകയും ചെയ്യുന്നുണ്ട്.

Top