CMDRF

8000-ല്‍ ഏറെ സൈറ്റുകളിലായി 900 MHz അധിക സ്‌പെക്ട്രവുമായി വി

ഏപ്രില്‍ മാസത്തില്‍ എഫ്പിഒയിലൂടെ 18000 കോടി രൂപ വിജയകരമായി സമാഹരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നെറ്റ് വര്‍ക്ക് വികസന നീക്കങ്ങള്‍ നടത്തുന്നത്

8000-ല്‍ ഏറെ സൈറ്റുകളിലായി 900 MHz അധിക സ്‌പെക്ട്രവുമായി വി
8000-ല്‍ ഏറെ സൈറ്റുകളിലായി 900 MHz അധിക സ്‌പെക്ട്രവുമായി വി

കൊച്ചി: കേരളത്തില്‍ 14 ജില്ലകളിലെ 8000 ല്‍ ഏറെ സൈറ്റുകളിലായി 900 മെഗാഹെര്‍ട്‌സ് അധിക സ്‌പെക്ട്രം വിന്യസിച്ച് ടെലികോം സേവനദാതാവായ വി. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വീടിനുള്ളില്‍ മികച്ച കവറേജും കണക്ടിവിറ്റിയും വേഗത്തിലുള്ള ഡാറ്റയും ലഭിക്കുമെന്ന് വി പറയുന്നത്. ഏപ്രില്‍ മാസത്തില്‍ എഫ്പിഒയിലൂടെ 18000 കോടി രൂപ വിജയകരമായി സമാഹരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നെറ്റ് വര്‍ക്ക് വികസന നീക്കങ്ങള്‍ നടത്തുന്നത്. ഈ തുക 4ജി കവറേജ് വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് വി അറിയിച്ചു.

Also Read:ഐഫോണ്‍ 16 വില്‍പന ഇന്ത്യയില്‍ തുടങ്ങി

കേരളത്തിലെ ഉപഭോക്താക്കള്‍ക്കായുള്ള വിയുടെ പ്ലാനുകളും ഓഫറുകളും

വി ഗ്യാരണ്ടി പ്രോഗ്രാം: 5ജി സ്മാര്‍ട്ട്‌ഫോണുകളോ പുതിയ 4ജി സ്മാര്‍ട്ട്‌ഫോണുകളോ ഉള്ള വി ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തില്‍ 130 ജിബി ഗ്യാരണ്ടീഡ് അധിക ഡാറ്റ ലഭിക്കും. തുടര്‍ച്ചയായ 13 റീചാര്‍ജ് സൈക്കിളുകള്‍ക്കായി ഓരോ 28 ദിവസത്തിലും 10 ജിബി തനിയെ ക്രെഡിറ്റ് ആകും.

1201 രൂപയുടെ പ്രതിമാസ വാടകയ്ക്ക് പുതുക്കിയ റെഡ്എക്‌സ് പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ നോണ്‍-സ്റ്റോപ്പ് സര്‍ഫിംഗ്, സ്ട്രീമിംഗ്, നെറ്റ്ഫ്‌ളിക്‌സ് അടിസ്ഥാന പ്ലാന്‍, ആറ് മാസത്തെ സ്വിഗ്ഗി വണ്‍ അംഗത്വം, ഏഴ് ദിവസത്തെ ഇന്റര്‍നാഷണല്‍ റോമിംഗ് പായ്ക്ക് തുടങ്ങിയ കോംപ്ലിമെന്ററി ഓഫറുകളുമായി അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു.

വി മൂവീസ് & ടിവി ആപ്പ് ഒറ്റ സബ്‌സ്‌ക്രിപ്ഷനില്‍ 17 ഒടിടി പ്ലാറ്റ്‌ഫോമുകളും 350 ലൈവ് ടിവി ചാനലുകളും ലഭ്യമാക്കുന്നു. ഇത് ഇപ്പോള്‍ രണ്ട് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ലഭ്യമാണ്. വി മൂവീസ് & ടിവി പ്ലസ് പ്രതിമാസം 248 രൂപയ്ക്കും, വി മൂവീസ് & ടിവി ലൈറ്റ് പ്രതിമാസം 154 രൂപയ്ക്കും ലഭ്യമാണ്.

Also Read: വർക്ക് റിപ്പോർട്ടില്ലെങ്കിൽ ഇനി ഹാജറില്ല; ബി.എസ്.എൻ.എൽ

വി അതിന്റെ ബണ്ട്‌ലിങ് പ്ലാനുകള്‍ വിപുലീകരിക്കുന്നു. നിലവില്‍ ഇത് ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, സോണിലിവ്, സണ്‍നെക്സ്റ്റ് എന്നിവയ്‌ക്കൊപ്പം ഒടിടി ബണ്ടിലുകള്‍ ലഭ്യമാക്കുന്നു കൂടാതെ കൂടുതല്‍ പങ്കാളിത്തങ്ങള്‍ക്കുള്ള നടപടിക്രമങ്ങളിലാണ്.

Top