പാരിസ് ഒളിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് വിജയത്തുടക്കം. പാരിസ് ഒളിമ്പിക്‌സിന്റെ രണ്ടാം ദിവസം വിജയത്തോടെ തന്റെ ക്യാമ്പയിന്‍ ആരംഭിച്ചു. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മാലിദ്വീപിന്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു. 21-9, 21-6 എന്നീ സ്‌കോറുകള്‍ക്ക് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സിന്ധു ജയിച്ചത്.
സിന്ധുവിന്റെ മികച്ച ഫുട്വര്‍ക്കുകളും ശക്തമായ സ്മാഷുകളും ഫാത്തിമയ്ക്ക് പൊരുതാന്‍ ഉള്ള അവസരം വരെ നല്‍കിയില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും മെഡല്‍ നേടിയ സിന്ധു ഹാട്രിക്ക് നേട്ടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എസ്റ്റോണിയന്‍ താരം ക്രിസ്റ്റ്യന്‍ കുബയെ ആകും സിന്ധു അടുത്ത മത്സരത്തില്‍ നേരിടേണ്ടത്. ബുധനാഴ്ച ആണ് ആ മത്സരം നടക്കുക