ചെന്നൈ: ചെന്നൈയിൽ ആഡംബര കാറിടിച്ച് വിഡിയോ ജേണലിസ്റ്റ് മരിച്ചു. തെലുങ്ക് വാർത്താ ചാനലിൽ കാമറാ പേഴ്സനായ പോണ്ടി ബസാർ സ്വദേശി പ്രദീപ് കുമാർ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അപകടം. ബി.എം.ഡബ്ല്യു കാറാണ് പ്രദീപ് കുമാർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചത്. വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടിയിടിയുടെ ആഘാതത്തിൽ കുമാറിന്റെ മരണം സംഭവിച്ചതായും ബൈക്ക് ദൂരത്തിലേക്ക് തെറിച്ചു പോയതായും പൊലീസ് പറഞ്ഞു. ഇടിച്ച വാഹനത്തിനായി അന്വേഷണം ആരംഭിച്ചു.