CMDRF

വാട്‌സാപ്പ് ക്യാമറയിൽ ‘വീഡിയോ നോട്ട്’ മോഡ് അപ്‌ഡേഷൻസ്

വാട്‌സാപ്പ് ക്യാമറയിൽ ‘വീഡിയോ നോട്ട്’ മോഡ് അപ്‌ഡേഷൻസ്
വാട്‌സാപ്പ് ക്യാമറയിൽ ‘വീഡിയോ നോട്ട്’ മോഡ് അപ്‌ഡേഷൻസ്

വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലെ ക്യാമറയിൽ ‘വീഡിയോ നോട്ട് മോഡ് പരീക്ഷിക്കുന്നു. വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോർഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും. വാട്‌സാപ്പിൻ്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റാ പതിപ്പുകളിൽ ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ട്.

വീഡിയോ നോട്ട് എന്താണെന്ന് പലർക്കും പരിചയം ഉണ്ടാവില്ല. നിലവിൽ വാട്‌സാപ്പിൽ ആരുടേയും ശ്രദ്ധയിൽ പെടാതെ മറഞ്ഞിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്. 2023-ലാണ് 60 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോകൾ വീഡിയോ നോട്ട് ആയി അയക്കാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചത്. ടെലഗ്രാമിലെ വീഡിയോ മെസേജുകൾക്ക് സമാനമാണിത്. വീഡിയോ നോട്ടുകളായി അയക്കുന്ന ദൃശ്യങ്ങൾ വൃത്താകൃതിയിലായാണ് ചാറ്റിൽ പ്രത്യക്ഷപ്പെടുക. ഇത് ഒരു ജിഫിന് സമാനമായി പ്ലേ ആയിക്കൊണ്ടിരിക്കും.

നിലവിൽ ചാറ്റ് വിൻഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടൻ ഹോൾഡ് ചെയ്ത് പിടിച്ചാണ് വീഡിയോ നോട്ട് ചിത്രീകരിക്കേണ്ട്. എന്നാൽ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് പലർക്കും അറിയില്ല. ചാറ്റുകളിൽ നീളമേറിയ സന്ദേശങ്ങൾ ടൈപ്പ് ചെയ്യാൻ മടിയുള്ളവരാണ് വോയ്‌സ് മെസേജുകൾ അയക്കാറ്. ഈ ശബ്ദത്തിനൊപ്പം നിങ്ങളുടെ വീഡിയോ കൂടി അയച്ചാലോ. അതാണ് വീഡിയോ നോട്ട്. 60 സെക്കൻ്റ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ പങ്കുവെക്കാം.

പുതിയ അപ്ഡേറ്റിൽ ഈ വീഡിയോ നോട്ട് ചിത്രീകരിക്കാൻ ക്യാമറ വിൻഡോയിൽ തന്നെ സൗകര്യമുണ്ടാവും. ഇതുവഴി ഉപഭോക്താക്കൾക്ക് വീഡിയോ നോട്ട് ഫീച്ചർ കൂടുതൽ പരിചിതമാവുകയും അത് എളുപ്പം ഉപയോഗിക്കുകയും ചെയ്യാം. ഇതിനായി ഒരു ചാറ്റ് തുറന്ന് താഴെയുള്ള ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്‌താൽ ക്യാമറ സ്ക്രീൻ തുറന്നുവരും. നിലവിൽ കാഴെ വീഡിയോ, ഫോട്ടോ എന്നീ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. ഇവയ്ക്കൊപ്പമാണ് പുതിയ വീഡിയോ നോട്ട് ഓപ്ഷനും കൂടി ലഭിക്കുക.

Top