CMDRF

അജയന്റെ രണ്ടാം മോഷണത്തിലെ വീഡിയോ ഗാനം പുറത്ത്

അജയന്റെ രണ്ടാം മോഷണത്തിലെ വീഡിയോ ഗാനം പുറത്ത്
അജയന്റെ രണ്ടാം മോഷണത്തിലെ വീഡിയോ ഗാനം പുറത്ത്

ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണത്തിലെ വീഡിയോ ഗാനം പുറത്ത്. ‘പൂവേ..പൂവേ.. താഴം പൂവേ..’, എന്ന് തുടങ്ങുന്ന പ്രണയ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ ഒരു കഥാപാത്രമായ അജയന്റെ പ്രണയമാണ് ഗാനരംഗത്തുള്ളത്. ദിബു നൈനാന്‍ തോമസ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. കെ എസ് ഹരിശങ്കര്‍, അനില രാജീവ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 12ന് ഓണം റിലീസായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അഥവാ എആര്‍എം. ത്രീഡിയില്‍ ഇറങ്ങിയ ചിത്രത്തില്‍ മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നീ കഥാപാത്രങ്ങളെ അതിഗംഭീരമായി ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നു. റിലീസ് ദിനത്തിലെ ആദ്യ ഷോ മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും കുതിച്ചുകയറി. വെറും അഞ്ച് ദിവസത്തില്‍ 50 കോടി ക്ലബ്ബ് എന്ന സുവര്‍ണ നേട്ടവും ടൊവിനോ ചിത്രം സ്വന്തമാക്കിയിരുന്നു.

Also Read: അജയന്റെ രണ്ടാം മോഷണത്തിൽ മമിത ഉണ്ടെന്നറിയാൻ വൈകി; നന്ദി പറഞ്ഞ് ടൊവിനോ

നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാള സിനിമകളില്‍ തുടങ്ങി ഇപ്പോള്‍ ബോളിവുഡില്‍ വരെ എത്തിനില്‍ക്കുന്ന ജോമോന്‍ ടി ജോണ്‍ ആണ് എആര്‍എമ്മിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ്.

Top