പ്രിയദര്‍ശന്‍ ചിത്രത്തിന് ‘നോ’ പറഞ്ഞ വിദ്യാ ബാലൻ

നവംബര്‍ ഒന്നിന് ദീപാവലി റിലീസിനൊരുങ്ങുന്ന ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗത്തില്‍ വിദ്യാ ബാലനും മാധുരി ദീക്ഷിത്തുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്

പ്രിയദര്‍ശന്‍ ചിത്രത്തിന് ‘നോ’ പറഞ്ഞ വിദ്യാ ബാലൻ
പ്രിയദര്‍ശന്‍ ചിത്രത്തിന് ‘നോ’ പറഞ്ഞ വിദ്യാ ബാലൻ

ലയാളത്തിന്റെ ‘മണിച്ചിത്രത്താഴ്’ തമിഴ്, കന്നട, ബംഗാളി, ഹിന്ദി അങ്ങനെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 2007-ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരില്‍ ഇറങ്ങിയ ചിത്രത്തില്‍ വിദ്യാ ബാലനും അക്ഷയ് കുമാറുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രം വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. എന്നാല്‍ 2022-ല്‍ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിനായി സമീപിച്ചപ്പോള്‍ വിദ്യാ ബാലന്‍ നോ പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഭൂഷണ്‍ കുമാര്‍.

2013-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഭൂല്‍ ഭുലയ്യ 2. അനീസ് ബസ്മീ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ കാര്‍ത്തിക് ആര്യനും തബുവുമായിരുന്നു പ്രധാനവേഷത്തില്‍. ഈ ചിത്രത്തിനായി വിദ്യാ ബാലനെ സമീപിച്ചപ്പോള്‍ അവര്‍ വിസമ്മതിച്ചതായാണ് ഭൂഷണ്‍ കുമാര്‍ പറഞ്ഞത്.

Also Read: മനസിലൊട്ടി ‘പല്ലൊട്ടി’; നൊസ്റ്റു ഉണർത്തി ഈ സിനിമ

‘ഭൂല്‍ ഭുലയ്യക്ക് രണ്ടാം ഭാഗം വരുമ്പോള്‍ അതില്‍ വിദ്യാ ബാലന്‍ ഉണ്ടായിരിക്കേണ്ടത് എനിക്ക് അനിവാര്യമായി തോന്നി. എന്നാല്‍ ഞാന്‍ ഇതുപറഞ്ഞ് ചെന്നപ്പോള്‍ തന്നെ വിദ്യ പറ്റില്ലെന്ന് പറഞ്ഞു. എന്തെങ്കിലും തരത്തില്‍ ചിത്രത്തിന്റെ ഭാഗമാകണമെന്ന് പറഞ്ഞാണ് വിദ്യയെക്കൊണ്ട് ട്രെയിലന്‍ ലോഞ്ച് ചെയ്യിച്ചത്,’ ഭൂഷണ്‍ കുമാര്‍ പറയുന്നു.

എന്നാല്‍ ഭയം കൊണ്ടാണ് താന്‍ അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചതെന്ന് അതേവേദിയില്‍ തന്നെ വിദ്യ പറഞ്ഞു. ‘എനിക്ക് ഒരുപാട് നിരൂപക പ്രശംസ നേടിത്തന്ന ചിത്രമാണ് ഭൂല്‍ ഭുലയ്യ. അതിന് എന്തെങ്കിലും തരത്തില്‍ കോട്ടം സംഭവിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു റിസ്‌കെടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഭൂല്‍ ഭുലയ്യ 2 സിനിമ കണ്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു.

Also Read: ആ വേദനയുമായി ഇരിക്കാനാവില്ല, ജീവിക്കാനായുള്ള കാരണം നമ്മൾ കണ്ടെത്തണം: പ്രകാശ് രാജ്

മൂന്നാം ഭാഗം ഉണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്റെ ഭാഗമാകാം എന്നും അറിയിച്ചിരുന്നു. അങ്ങനെയാണ് ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ഭൂഷണും അനീസും സമീപിച്ചപ്പോള്‍ അപ്പോള്‍ തന്നെ സമ്മതിച്ചത്. ചിത്രത്തിന്റെ തിരക്കഥ വളരെയധികം ഇഷ്ടപ്പെട്ടു. മാധുരി ദീക്ഷിതിനും കാര്‍ത്തിക് ആര്യനുമൊപ്പം ഒരു ചിത്രം ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍,’ വിദ്യ പറഞ്ഞു.

നവംബര്‍ ഒന്നിന് ദീപാവലി റിലീസിനൊരുങ്ങുന്ന ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗത്തില്‍ വിദ്യാ ബാലനും മാധുരി ദീക്ഷിത്തുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. അനീസ് ബിസ്മി തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യനും തൃപ്തി ദിമ്രിയും മറ്റ് പ്രധാനകഥാപാത്രങ്ങളായും എത്തുന്നുണ്ട്.

Top