കംബോഡിയ: കമ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ തലവനായി വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ചുമതലേറ്റു. രാജ്യത്തെ ഏറ്റവും അധികാരമുള്ള കമ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ ജനറൽ സെക്രട്ടറിയായാണ് അദ്ദേഹം നിയമിതനായത്. പ്രസിഡന്റ് പദവിയിൽ അദ്ദേഹം തുടരുമോയെന്ന കാര്യം വ്യക്തമല്ല.
അഴിമതിയാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന നിലപാടുണ്ടായിരുന്ന മുൻ ജനറൽ സെക്രട്ടറി ഗുയെൻ ഫു ട്രോംഗ് ജൂലൈ 19ന് അന്തരിച്ചതോടെയാണ് പുതിയ നിയമനം. അഴിമതി വിരുദ്ധ പോരാട്ടം തുടരുമെന്ന് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ പ്രസംഗത്തിൽ ടോ ലാം പറഞ്ഞു.
2016ൽ മന്ത്രിയാകുന്നതിന് മുമ്പ് ടോ ലാം പൊതു സുരക്ഷ മന്ത്രാലയത്തിൽ നാല് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചിരുന്നു.ഫു ട്രോംഗ് നയിച്ച അഴിമതി വിരുദ്ധ സമരത്തിൽ സുപ്രധാന പങ്കുവഹിച്ച നേതാവാണ് ടോ ലാം. അഴിമതി വിരുദ്ധ സമരത്തെ തുടർന്ന് വോ വാൻ തുവോങ് രാജിവെച്ചതോടെയാണ് ടോ ലാം പ്രസിഡന്റായത്.