‘സമൂഹ്യ നീതി, സമത്വം, മതേതരത്വം, ഹിന്ദി വേണ്ട,’; ടി.വി.കെയുടെ നയം പ്രഖ്യാപിച്ച് വിജയ്

സ്ത്രീ സമത്വത്തിന് ഊന്നല്‍ നല്‍കും. മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്നും ഇത് അന്‍പത് ശതമാനമായി ഉയര്‍ത്തുമെന്നും തമിഴക വെട്രിക് കഴകത്തിന്റെ നയം.

‘സമൂഹ്യ നീതി, സമത്വം, മതേതരത്വം, ഹിന്ദി വേണ്ട,’; ടി.വി.കെയുടെ നയം പ്രഖ്യാപിച്ച് വിജയ്
‘സമൂഹ്യ നീതി, സമത്വം, മതേതരത്വം, ഹിന്ദി വേണ്ട,’; ടി.വി.കെയുടെ നയം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് വിജയ്. ജന്മം കൊണ്ട് എല്ലാവരും തുല്യരാണ്. സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് നയമെന്ന് തമിഴക വെട്രിക് കഴകം.

സ്ത്രീ സമത്വത്തിന് ഊന്നല്‍ നല്‍കും. മൂന്നില്‍ ഒന്ന് സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്നും ഇത് അന്‍പത് ശതമാനമായി ഉയര്‍ത്തുമെന്നും തമിഴക വെട്രിക് കഴകത്തിന്റെ നയം. ജാതി സെന്‍സസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പാര്‍ട്ടിയ്ക്ക്. കൂടുതല്‍ വ്യവസായങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിക്കുമെന്ന് ടിവികെയുടെ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചു. മധുരയില്‍ ഭരണകേന്ദ്രം ഉണ്ടാകുമെന്നും പ്രഖ്യാപനം. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നയം വ്യക്തമാക്കിയത്.

Top