ഹൈദരാബാദ്: വിജയ് ദേവരകൊണ്ട നായകനായി എത്തിയ ‘ദി ഫാമിലി സ്റ്റാര്‍’ ഒടിടിയിലേക്ക്. ഏപ്രില്‍ 5നാണ് ചിത്രം റിലീസായത്. എന്നാല്‍ സിനിമക്ക് ബോക്‌സോഫീസില്‍ വിജയം നേടാനായില്ല. പരശുറാം സംവിധാനം ചെയ്ത ചിത്രം ഒരു ഫാമിലി ഡ്രാമയാണ് ഒരുക്കിയത് എങ്കിലും കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. ദി ഫാമിലി സ്റ്റാര്‍ നിര്‍മ്മാണ ചിവവ് 50 കോടി രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രം ബ്രേക്ക് ഈവനില്‍ പോലും ആയില്ലെന്നാണ് വിവരം.
ചിത്രം മെയ് 3 ന് ഒടിടി റിലീസാകും എന്നാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫാമിലി സ്റ്റാറിന്റെ പോസ്റ്റ്-തിയറ്റര്‍ സ്ട്രീമിംഗ് അവകാശം ആമസോണ്‍ പ്രൈം വീഡിയോ നേരത്തെ സ്വന്തമാക്കിയിരുന്നു. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താത്ത സിനിമകള്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഒടിടിയില്‍ എത്തുന്ന പതിവ് വിജയ് ദേവരകൊണ്ട പടത്തിന്റെ കാര്യത്തിലും നടക്കുന്നു എന്നാണ് വിവരം. ചില ട്രോളുകള്‍ക്കെതിരെ നടന്റെ ദേവരകൊണ്ടയുടെ മാനേജരും ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റ് ഹൈദരാബാദിലെ മദാപൂരിലെ സൈബരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
2022 ല്‍ പുറത്തിറങ്ങിയ സര്‍ക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കെ യു മോഹനനാണ് ഛായാഗ്രഹണം.കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റര്‍: മാര്‍ത്താണ്ഡം കെ വെങ്കിടേഷ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിംഗ് : ട്രെന്‍ഡി ടോളി (ദിലീപ് & തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. വാര്‍ത്താ പ്രചാരണം പി ശിവപ്രസാദ്.