CMDRF

വിജയ് ദേവരകൊണ്ട-മൃണാള്‍ താക്കൂര്‍ ചിത്രം ദ ഫാമിലി സ്റ്റാര്‍ ഏപ്രില്‍ 5 ന് തിയറ്ററുകളിലേക്ക്

വിജയ് ദേവരകൊണ്ട-മൃണാള്‍ താക്കൂര്‍ ചിത്രം ദ ഫാമിലി സ്റ്റാര്‍ ഏപ്രില്‍ 5 ന് തിയറ്ററുകളിലേക്ക്
വിജയ് ദേവരകൊണ്ട-മൃണാള്‍ താക്കൂര്‍ ചിത്രം ദ ഫാമിലി സ്റ്റാര്‍ ഏപ്രില്‍ 5 ന് തിയറ്ററുകളിലേക്ക്

ഗീതാ ഗോവിന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പരശുറാമിന്റെ സംവിധാനത്തില്‍ വിജയ് ദേവരകൊണ്ട നായകനാവുന്ന ദ ഫാമിലി സ്റ്റാര്‍ എന്ന ചിത്രം ഏപ്രില്‍ 5 ന് തിയറ്ററുകളിലെത്തും. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായി ഒരുങ്ങിയിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് റിലീസിന് എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.

ഗീതാ ഗോവിന്ദത്തിനായി ഗോപി സുന്ദര്‍ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ഗാനം കേരളത്തിലുള്‍പ്പെടെ തരംഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2022ല്‍ പുറത്തിറങ്ങിയ സര്‍ക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാള്‍ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ യു മോഹനനാണ് ഛായാഗ്രഹണം. വാര്‍ത്താ പ്രചാരണം പി ശിവപ്രസാദ്.

Top