CMDRF

വിജയ് ദേവരകൊണ്ടയുടെ ‘വിഡി12’ റിലീസ് പ്രഖ്യാപിച്ചു

വിജയ് ദേവരകൊണ്ടയുടെ ‘വിഡി12’ റിലീസ് പ്രഖ്യാപിച്ചു
വിജയ് ദേവരകൊണ്ടയുടെ ‘വിഡി12’ റിലീസ് പ്രഖ്യാപിച്ചു

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വിഡി12’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും. വ്യത്യസ്തമായ രീതിയില്‍ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് താൽകാലികമായി നല്‍കിയ പേരാണ് ‘വിഡി12’. സിത്താര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

ശ്രീലങ്കയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണമാണ് നിലവില്‍ പൂര്‍ത്തിയാക്കിരിക്കുന്നത്. ചിത്രത്തിന്റെ യഥാര്‍ഥ പേരും ഫസ്റ്റ് ലുക്കും ഉടന്‍ പുറത്തുവിടും. ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും വരും ദിവസങ്ങളിലായി നിര്‍മ്മാതാക്കള്‍ അറിയിക്കും.

നാനി നായക കഥാപാത്രത്തെ അവതരിപ്പിച്ച് 2019 ഏപ്രില്‍ 19ന് റിലീസ് ചെയ്ത സ്‌പോര്‍ട് ഡ്രാമ ചിത്രം ‘ജേഴ്‌സി’, സുമന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2017 ഡിസംബര്‍ 8ന് പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് ഡ്രാമ ചിത്രം ‘മല്ലി രാവ’ എന്നിവ ഗൗതം ടിന്നനൂരി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ഗൗതം ടിന്നനൂരിയുടെ ഏറ്റവും പുതിയ ചിത്രമായ ‘വിഡി12’ലൂടെ പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

Top