CMDRF

അഡ്വാൻസ് റിസർവേഷനിൽ റെക്കോഡിട്ട് വിജയ് ചിത്രം ‘ഗോട്ട്’

700 സ്‌ക്രീനുകളിലായി 4000 ഷോകളുമായി ആണ് 'ഗോട്ട്' കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്.

അഡ്വാൻസ് റിസർവേഷനിൽ റെക്കോഡിട്ട് വിജയ് ചിത്രം ‘ഗോട്ട്’
അഡ്വാൻസ് റിസർവേഷനിൽ റെക്കോഡിട്ട് വിജയ് ചിത്രം ‘ഗോട്ട്’

റിലീസിന് മൂന്ന് ദിവസം ബാക്കി നിൽക്കെ അഡ്വാൻസ് റിസർവേഷനിൽ റെക്കോഡിട്ട് വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. പ്രീ സെയിലിൽ ഇതുവരെ ആഗോളതലത്തിൽ 31 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസ് മാർക്കറ്റ് ആയ യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച ബുക്കിങ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 700 സ്‌ക്രീനുകളിലായി 4000 ഷോകളുമായി ആണ് ‘ഗോട്ട്’ കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്. ചിത്രം സെപ്റ്റംബർ 5 ന് ലോകത്താകമാനം റിലീസ് ചെയ്യും.

‘ലിയോ’ ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയ 12 കോടിയാണ് ‘ദി ഗോട്ടി’ന് മറികടക്കേണ്ട റെക്കോർഡ്. 60 കോടിയായിരുന്നു ‘ലിയോ’ കേരളത്തിൽ നിന്ന് നേടിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ‘ദി ഗോട്ട്’ കേരളത്തിൽ വിതരണത്തിൽ എത്തിക്കുന്നത്. ‘ലിയോ’ക്ക് ശേഷം ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കുന്ന വിജയ് ചിത്രം കൂടിയാണിത്. എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ‘ദി ഗോട്ട്’ നിർമ്മിക്കുന്നത്.

Also Read:അഡ്വാൻസ് റിസർവേഷനിൽ റെക്കോഡിട്ട് വിജയ് ചിത്രം ‘ഗോട്ട്’

രണ്ട് മണിക്കൂർ 59 മിനിറ്റ് 39 സെക്കന്റുകളാണ് സിനിമയുടെ ദൈർഘ്യം. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.

Top