ഡാൻസർ എന്ന നിലയിലും വളരെ പേരുകേട്ട താരമാണ് ദളപതി വിജയ്. ചിരഞ്ജീവിയും ഡാൻസിൽ ഇന്നും തിളങ്ങാറുമുണ്ട്. എന്നാൽ ആരാണ് മികച്ച ഡാൻസർ എന്ന ചോദ്യത്തിന് കീർത്തി സുരേഷ് നൽകിയ മറുപടിയാണ് ഇപ്പോൾ സിനിമാ മേഖലയിൽ ചർച്ച. മികച്ച ഡാൻസറായി ഇളയ ദളപതി വിജയ്യെ ആണ് തനിക്ക് തോന്നുന്നത് എന്നാണ് നടിയുടെ മറുപടി.
കീർത്തി സുരേഷ് നായികയായി ഇനി വരാനിരിക്കുന്ന ചിത്രം രഘുതാത്ത ആണ്. കീർത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയിൽ കഥാപാത്രങ്ങളായി എം എസ് ഭാസ്കറും ദേവദർശനിയും രവിന്ദ്ര വിജയ്യുമൊക്കെയെത്തുമ്പോൾ, ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിട്ടുള്ളത് സുമൻ കുമാറാണ്. ഛായാഗ്രാഹണം യാമിനി യഗ്നമൂർത്തിയാണ്. കീർത്തി സുരേഷിന്റെ രഘുതാത്ത എത്തുക കെജിഎഫിന്റെ നിർമാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ്.
കീർത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളിൽ ഒടുവിൽ സൈറണാണ് തീയ്യറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ജയം രവിയാണ് അതിൽ നായകൻ. കീർത്തി സുരേഷ് പൊലീസ് ഓഫീസറായ ചിത്രം എന്ന ഒരു പ്രത്യേകതയുള്ള സൈറണിൽ നായികയായി അനുപമ പരമേശ്വരനും എത്തിയപ്പോൾ ജി വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിച്ചത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.
അതേസമയം തെലുങ്കിൽ ഭോലാ ശങ്കർ ആണ് ഒടുവിൽ കീർത്തി സുരേഷിന്റേതായി പ്രദർശനത്തിന് എത്തിയത്. ചിരഞ്ജീവിയാണ് ഭോലാ ശങ്കറിൽ കീർത്തിയുടെ നായകനായത്. സംവിധാനം നിർവഹിച്ചത് മെഹ്ർ രമേഷായിരുന്നു. ചിത്രത്തിന്റെ നിർമാണം എകെ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആയിരുന്നു. ചിരഞ്ജീവിക്കും കീർത്തി സുരേഷിനും പുറമേ ചിത്രത്തിൽ തമന്ന, സുശാന്ത്, തരുൺ അറോര, സായജി, പി രവി ശങ്കർ, വെന്നെല കിഷോർ, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹർഷ, സത്യ, സിത്താര എന്നിവരും വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിർവഹിച്ചത് ഡൂഡ്ലി ആണ്. മഹതി സ്വര സാഗറാണ് സംഗീതം.