CMDRF

വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബില്‍

വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബില്‍
വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബില്‍

ടുത്തിടെ തമിഴ്‌നാട്ടില്‍ ഹിറ്റായി മാറിയ ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയാണ് നായകനായി എത്തിയത്. വിജയ് സേതുപതിയുടെ മഹാരാജ 100 കോടി ക്ലബിലെത്തിയിരുന്നു. സംവിധായകന്‍ നിഥിലന്‍ സ്വാമിനാഥന്‍ മറ്റൊരു ചിത്രവുമായി എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

വിജയ് സേതുപതി നായകനായ മഹാരാജയുടെ തിരക്കഥയും നിഥിലന്‍ സ്വാമിനാഥന്റേതായിരുന്നു. ഇനി തമിഴില്‍ നിഥിലന്‍ സ്വാമിനാഥാന്റെ സംവിധാനത്തില്‍ എത്തുക മഹാറാണി എന്ന പേരിലുള്ള ചിത്രമായിരിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മഹാറാണിയില്‍ നയന്‍താരയായിരിക്കും നായിക. മഹാറാണി നിര്‍മിക്കുക പാഷന്‍ സ്റ്റുഡിയോസായിരിക്കും.

നയന്‍താര നായികയായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയന്‍താര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു നയന്‍താരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയന്‍താരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്തതാണ് അന്നപൂരണി.

നയന്‍താര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിന്‍സ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയന്‍താരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു.ക്യാമറാ ലെന്‍സിലൂടെ നോക്കുന്ന നയന്‍താരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്ടിക്കുകയായിരുന്നു. നടി എന്ന നിലയില്‍ നിന്ന് സംവിധായികയായി മാറാന്‍ ഒരുങ്ങുകയാണോ നയന്‍താര എന്നാണ് കമന്റായി ആരാധകര്‍ എഴുതുന്നത്. ചിത്രത്തിന്റെ നിര്‍മാണം പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറിലാണ്. നയന്‍താര നായികയായി വേഷമിടുന്ന മണ്ണാങ്കട്ടിയുടെ സംവിധാനം ഡ്യൂഡ് വിക്കി നിര്‍വഹിക്കുമ്പോള്‍ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീന്‍ റോള്‍ഡനുമാണ്. ഗൗരി കിഷന്‍, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയന്‍താരയ്‌ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Top