ചെന്നൈ: ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ച് വിജയ്. ഡിഎംകെ എപ്പോഴും ഫാസിസം എന്ന് മാത്രം പറഞ്ഞു നടക്കുന്നു. ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. ഡിഎംകെ കുടുംബാധിപത്യ പാര്‍ട്ടി എന്നും വിജയ് വിമര്‍ശിച്ചു.
Read Also: ഇന്ത്യ ഇസ്രേയലിനൊപ്പം നില്‍ക്കുന്നത് അമേരിക്കയുടെ താല്‍പര്യം; പിണറായി വിജയന്‍
അവര്‍ ഫാസിസം കാട്ടുമ്പോള്‍ നിങ്ങള്‍ പക്ഷപാതം കാട്ടുന്നുവെന്നും വിജയ്യുടെ വിമര്‍ശനം. പണത്തിനു വേണ്ടി കൂടിയ കൂട്ടമല്ല ടിവികെയെന്ന് വിജയ്. ട്രോളുകളിലൂടെയും കളിയാക്കലിലൂടെയും ഈ ശക്തിയെ വീഴ്ത്താം എന്ന് കരുതരുത്. 2026 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അങ്കത്തിനായി ഒരു തീയതി കുറിക്കും അന്ന് തമിഴ്ജനത ഒന്നായി ടിവികെ ചിഹ്നത്തില്‍ വോട്ട് ചെയ്യുമെന്ന് വിജയ് പറഞ്ഞു. വിഭജന ശക്തികളും അഴിമതിക്ക് കൂടെ നിക്കുന്നവരും ഒരുപോലെ എതിരാളികളാണെന്ന് വിജയ് സമ്മേളനത്തില്‍ പറഞ്ഞു.