CMDRF

കാത്തിരിപിന് വിരാമമിട്ട് വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ദ ഗോട്ട്’

കാത്തിരിപിന് വിരാമമിട്ട് വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ദ ഗോട്ട്’
കാത്തിരിപിന് വിരാമമിട്ട് വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ദ ഗോട്ട്’

വിജയ് നായകനാകുന്ന പുതിയ ചിത്രം ദ ഗോട്ട് രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. വിജയ് രാഷ്‍ട്രീയ പ്രവേശം പ്രഖ്യാപിച്ച ശേഷം എത്തുന്നത് എന്നതാണ് പ്രധാന പ്രത്യേകത. അതിനാൽ വമ്പൻ വിജയമാകും വിജയ്‍യുടെ ദ ഗോട്ട് എന്നും പ്രതീക്ഷിക്കുന്നു ആരാധകർ. ദ ഗോട്ടിന്റെ റിലീസിനെ കുറിച്ചുള്ള വാർത്തയാണ് പുതുതായി ചർച്ചയാകുന്നത്.

രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് വിജയ്. അതിനാൽ രാജ്യമൊട്ടാകെ വൈഡ് റിലീസായിരിക്കും ചിത്രത്തിന്റേത് എന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യയിലും വിജയ്‍ക്കുള്ള സ്വീകാര്യത പുതിയ ചിത്രത്തിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ദ ഗോട്ട് ഉത്തരേന്ത്യയിൽ 6000 സ്ക്രീനുകളിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ചിത്രത്തിന്റെ നിർമാതാവ് അർച്ചന കൽപ്പാത്തി വ്യക്തമാക്കുന്നു.

വലിയ പ്രതീക്ഷകളാണ് വിജയ് നായകനാകുന്ന ദ ഗോട്ടിൽ. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.

ദളപതി വിജയ് നായകനായ ചിത്രങ്ങളിൽ ഒടിവിൽ ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ വിജയ് നായകനായപ്പോൾ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോർഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായത്. പാർഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തിൽ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകർഷിച്ചിരുന്നു.

Top