ദളപതി വിജയ് രൂപീകരിച്ച പുതിയ പാർട്ടിയായ ടി.വി.കെയുടെ ആദ്യ റാലിക്ക് എത്തിയത് പത്ത് ലക്ഷത്തോളം പേർ. തമിഴകത്തെ രാഷ്ട്രീയ പാർട്ടികളുടെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച ജനപ്രളയമാണ് റാലിയിൽ ഉണ്ടായിരിക്കുന്നത്. സമ്മേളന നഗരിക്ക് 15 കിലോമീറ്ററോളം ദൂരം ട്രാഫിക് കുരുക്കുണ്ടായി. വിവിധ ജില്ലകളിൽ നിന്നും എത്തിയ പതിനായിരക്കണക്കിന് പേർക്ക് സമ്മേളന നഗരിയിൽ എത്താൻ പോലും ഉണ്ടാകാത്ത സാഹചര്യവും ഉണ്ടായി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക ഭരണം പിടിക്കുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.
വീഡിയോ കാണാം