തുടര്‍ച്ചയായുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ വിലങ്ങാട്

തുടര്‍ച്ചയായുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ വിലങ്ങാട്
തുടര്‍ച്ചയായുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ വിലങ്ങാട്

നാദാപുരം: തുടര്‍ച്ചയായുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ വിലങ്ങാടും സമീപ പ്രദേശങ്ങളും, പാനോം അടിച്ചിപ്പാറ കൊച്ചുതോട് മലയിലായിരുന്നു രാത്രി പന്ത്രണ്ടരയോടെ ആദ്യ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ ആളപായം ഒഴിവായെങ്കിലും പിന്നീട് ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറം ലോകം കേട്ടത്. ഒന്നേകാലോടെ തൊട്ടടുത്ത മഞ്ഞച്ചിളിലും ഉരുള്‍പൊട്ടി തുടര്‍ന്ന് പരിസരത്തെ പ്രകമ്പനം കൊള്ളിച്ച എട്ട് തുടര്‍ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ റിട്ട. അധ്യാപകന്‍ കുളത്തിങ്കില്‍ മാത്യുവിനെ കാണാതായത്.

സ്ഥലത്തെ രണ്ടായി ഭാഗിച്ച് കുത്തിയൊലിച്ച മലവെള്ളം പൊടി മരത്തും വീട്ടില്‍ ഡൊമിനിക്, സോണി പന്തലാടി, ജോര്‍ജ് തുപ്പയില്‍, സിബി കണിരാഗം, സാബു നന്തികാട്ടില്‍, ജോണി പാണ്ടിയാംപറമ്പില്‍, അനീ ഷ് കറുകപ്പള്ളി, കുട്ടിച്ചന്‍ മണിക്കൊമ്പമേല്‍, വിനീഷ് കുണ്ടൂര്‍ എന്നിവരുടെ വീടുകള്‍ മണ്ണിനടിയിലായി. ബേബി മുല്ലക്കുന്നേല്‍, സാബു പന്തലാടിക്കല്‍ എന്നിവരുടെ കടയും ഒരു വായനശാലയും പൂര്‍ണമായും മണ്ണിനടിയിലായി. പാനോം, വലിയ പാനോം, പന്നിയേരി, മുച്ചങ്കെയ് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി.

Top