CMDRF

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്.

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിലായി. കുപ്പാടിത്തറ വില്ലേജ് ഓഫീസറെയാണ് വിജിലൻസ് പിടികൂടിയത്. കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്.മുണ്ടക്കുറ്റി സ്വദേശി ഉസ്മാൻറെ കയ്യിൽ നിന്ന് 4500 രൂപ കൈക്കൂലി വാങ്ങുന്നതിനുനിടെയാണ് ഇയാളെ പിടികൂടിയത്. ആധാരത്തിലെ സർവേ നമ്പർ തിരുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാണ് കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാർ കൈക്കൂലി വാങ്ങിയത്.

കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയിൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടുകയായിരുന്നു.

Top