CMDRF

വിനായകന് വില്ലനായി മമ്മുട്ടി; ജിതിൻ കെ. ജോസ് ചിത്രം

നാഗർകോവിലിൽ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. രണ്ട് ആഴ്ചയ്ക്ക് ശേഷമാകും മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യുക

വിനായകന് വില്ലനായി മമ്മുട്ടി; ജിതിൻ കെ. ജോസ് ചിത്രം
വിനായകന് വില്ലനായി മമ്മുട്ടി; ജിതിൻ കെ. ജോസ് ചിത്രം

മമ്മൂട്ടിയും നവാഗത സംവിധായകനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിൽ വിനായകൻ എത്തിയേക്കും. ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാകും വിനായകൻ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് ഇപ്പോൾ വിനായകൻ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിൻ കെ. ജോസിന്റെ സംവിധാനസംരംഭം മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. ഈ അടുത്ത് ‘പുഴു’ ,‘ഭ്രമയുഗം’ തുടങ്ങിയ സിനിമകളിൽ നെഗറ്റീവ് വേഷത്തിലെത്തി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ മമ്മൂട്ടിക്ക് സാധിച്ചിരുന്നു. ഈ വേഷങ്ങൾക്ക് ശേഷം മമ്മൂട്ടി വില്ലനാിയ എത്തുന്ന കഥാപാത്രമായിരിക്കും ഈ സിനിമയിലേത്.

Also Read: അജയന്റെ രണ്ടാം മോഷണത്തിലെ വീഡിയോ ഗാനം പുറത്ത്

നാഗർകോവിലിൽ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. രണ്ട് ആഴ്ചയ്ക്ക് ശേഷമാകും മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യുക. ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം കഥ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുക.

Top