വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ; ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

പാരിസ് ഒളിമ്പിക്സിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ വിനേഷ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ; ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും
വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ; ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കും. ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട ശേഷം കോൺഗ്രസിൽ അംഗത്വമെടുത്തു. പാരിസ് ഒളിമ്പിക്സിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ വിനേഷ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

ഇരുവരെയും മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. നാളെയോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് ഹരിയാനയുടെ താത്ക്കാലിക ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ വ്യക്തമാക്കുന്നത്. അതേസമയം ഗുസ്തി താരങ്ങളുമൊത്തുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പുറത്തുവിട്ടു.

Also Read: ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി ഇന്ന് രണ്ട് പ്രചാരണ റാലികളിൽ പ​ങ്കെടുക്കും

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ ലൈഗികാരോപണത്തെ തുടർന്നുണ്ടായ പ്രതിഷേധ പരിപാടികളിൽ വിനേഷും ബജ്‌രംഗും മുൻനിരയിലുണ്ടായിരുന്നു. ആരോപണത്തെ തുടർന്ന് സിറ്റിങ് എം.പിയായിരുന്ന ബ്രിജ് ഭൂഷനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽനിന്ന് മാറ്റിനിർത്തിയിരുന്നു. കൈസർഗഞ്ച് മണ്ഡലത്തിൽനിന്ന് ബ്രിജ് ഭൂഷന്‍റെ മകൻ കരൺ ഭൂഷനാണ് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചത്.

Top