പാരീസ്: പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കാന്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഇന്നിറങ്ങുന്നു. വനിതകളഉടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡാണ് വിനേഷിന്റെ എതിരാളി.ഒളിംപിക്‌സ് ഗുസ്തിയുടെ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്.
രാത്രി 10.30നു ശേഷമാണ് വനിതകളുടെ ഗുസ്തി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ചാംപ് ഡെ മാര്‍സ് അരീനയില്‍ നടക്കുന്ന വിവിധ വിഭാഗങ്ങളിലെ ഗുസ്തി ഫൈനല്‍ മത്സരങ്ങളില്‍ മാറ്റ് ബിയില്‍ പതിനഞ്ചാമത്തെ മത്സരമായാണ് വിനേഷ്- സാറ ഹില്‍ഡെബ്രാന്‍ഡ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ വിനേഷിന്റെ മത്സരം തുടങ്ങാന്‍ ഇന്ത്യന്‍ സമയം12 മണിയെങ്കിലും ആവുമെന്നാണ് കണക്കാക്കുന്നത്.ഇന്ത്യയില്‍ സ്‌പോര്‍ട് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാനാവും. ജിയോ സിനിമയില്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് സൗജന്യമായി കാണാനാവും.